ഓൾ കേരള കാർപെന്റേഴ്സ് അസോസിയേഷൻ
മരപ്പണിക്കാരെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുന്ന സംസ്ഥാനവ്യാപക സംഘടനയാണ് ഓൾ കേരള കാർപെന്റേഴ്സ് അസോസിയേഷൻ (AKCA). കഴിവുകൾ മെച്ചപ്പെടുത്തുക, ന്യായമായ വേതനം ഉറപ്പാക്കുക, സുരക്ഷ പ്രോത്സാഹിപ്പിക്കുക, ഞങ്ങളുടെ അംഗങ്ങളെ തൊഴിൽപരമായും സാമൂഹികമായും പിന്തുണയ്ക്കുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം.
AKCA State Committee
എല്ലാ പ്രിയപ്പെട്ടവർക്കും AKCA കുടുംബത്തിലേക്ക് സ്വാഗതം
എന്താണ് AKCA, എന്താണ് സംഘടന?
എന്താണ് ട്രെയിഡ് യുണിയൻ?
ഈ കാലഘട്ടത്തിൽ മരപ്പണി ഉപജീവനം ആക്കിയ നമുക്ക് ഇങ്ങനെ ഒരു സംഘടനയുടെ ആവശ്യം ഉണ്ടോ?
എന്നിങ്ങനെ പല ചോദ്യങ്ങൾ താങ്കളുടെ ഹൃദയത്തിലൂടെ കടന്നു പോകുന്നുണ്ടാകും.തിരക്കേറിയ ജീവിതത്തിൽ താങ്കളുടെ ഏതാനും വിലപ്പെട്ട മണിക്കൂറുകൾ ഞങ്ങൾ ചോദിക്കുന്നു.കേരളത്തിലെ ഏകദേശം 13ലക്ഷം വരുന്ന,മരപ്പണി ഉപജീവനം ആക്കിയ, ജാതി, മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി എല്ലാ വിഭാഗം തൊഴിലാളികളെയും ഒരു കുടക്കീഴിൽ അണിനിരത്തുവാൻ 14 ജില്ലകളിലും നിറഞ്ഞു നിൽക്കുന്ന ഏറ്റവും വലിയ മരപ്പണി തൊഴിലാളി സംഘടന ആണ് ഓൾ കേരള കാർപെന്റെഴ്സ് അസോസിയേഷൻ എന്ന ട്രെയിഡ് യൂണിയൻ.. നിലവിൽ 9 അംഗ സ്റ്റിയറിങ്ങ് കമ്മറ്റിയും 20 അംഗ സംസ്ഥാന കമ്മറ്റിയും അതിശക്തമായ 14 ജില്ലാ കമ്മറ്റിയും ഏകദേശം 49 താലൂക്ക് കമ്മറ്റികളും വിപുലമായ പഞ്ചായത്ത് പ്രവർത്തനങ്ങളും നടന്നു വരുന്ന AKCA യുടെ കീഴിൽ ഓരോ മാസവും 11,12 സമ്മേളനങ്ങൾ താലൂക് അടിസ്ഥാനത്തിൽ നടത്തപ്പെടുന്നു. ഏകീകൃത വേതന വ്യവസ്ഥ, തൊഴിൽ സംരക്ഷണം, കേന്ദ്ര, സംസ്ഥാന സർക്കാരുടെ വിവിധ സേവനങ്ങളും പദ്ധതികളും സമയ ബന്ധിതമായി തൊഴിലാളികളിൽ എത്തിക്കുക. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടികുക, ഗവണ്മെന്റിന്റെ വർക്കുകൾ നേരിട്ട് ഏറ്റെടുത്തു കൊണ്ട് അതാതു പ്രദേശവാസികൾക് കൊടുക്കുക. അതിലൂടെ സ്വന്ത നാട്ടിൽ മികവുറ്റ പ്രവർത്തന മേഖല തുറക്കുക, അപകടമോ, മരണമോ സംഭവിച്ചാൽ ഇൻഷുറൻസ് സംരക്ഷണം നൽകുക, എല്ലാ ജില്ലകളിലും അസോസിയേഷൻ നേരിട്ട് കോഓപ്പറിറ്റീവ് സോസൈറ്റി ആരംഭിച്ചു കൊണ്ട് അംഗങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തുക, താലൂക് അടിസ്ഥാനത്തിൽ നിർമാണ സാമഗ്രികൾ ഹാർഡ് വെയർ ഐറ്റംസ്, പ്ലൈ വുഡ്, ഗ്ലാസ്, മറ്റ് ഉത്പന്നങ്ങൾ വിൽക്കുന്ന ഷോപ്പുകൾ തുടങ്ങി പുതിയ തൊഴിൽ ഇടങ്ങൾ സൃഷ്ടികുക. തൊഴിലാളികൾക്ക് തൊഴിൽ പരിശീലന ക്‌ളാസുകൾ ആരംഭിക്കുക. എന്നിങ്ങനെ വിവിധ തരത്തിൽ ഉള്ള പ്രവർത്തനം AKCA എന്ന കേരളത്തിലെ ഏറ്റവും വലിയ മരപ്പണി തൊഴിലാളി സംഘടന ഉറപ്പ് തരുന്നു. ഒരു നല്ല പ്രവർത്തകൻ ആകുവാൻ. നല്ല തൊഴിൽ ബോധ്യം ഉള്ള സംഘടകൻ ആകുവാൻ. സമൂഹത്തിൽ മാന്യത ഉള്ള ഒരു ട്രെയിഡ് യൂണിയൻ പ്രതിനിധി ആകുവാൻ മികച്ച വ്യക്തിത്വം കാഴ്ച വെക്കുവാൻ. അതിലുപരി ലക്ഷകണക്കിന് വരുന്ന തൊഴിലാളി സംഘടനയുടെ മുന്നിൽ നില്കുവാൻ ഞങ്ങൾ താങ്കളെ ക്ഷണിക്കുന്നു.









